‘ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം; പക്ഷെ ഇവര്‍ ഞങ്ങള്‍ക്ക് കൂട്ടൂസ്

single-img
29 January 2019

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു വാക്കാണ് ‘കൂട്ടൂസ്’. സ്ത്രീകളെ കുറിച്ച് പറയുമ്പോള്‍ മാത്രം പൊങ്ങി വരുന്ന ഒരു വാക്കാണ് ഇത്. നടി പ്രിയാ വാര്യറെ കുറിച്ച് പറയുമ്പോള്‍ ‘പ്രിയാ കുട്ടൂസ്’ എന്നാണ് ചിലര്‍ പറയുന്നത്. ഇത്തരം ‘കുട്ടൂസ്’ വിളികളിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുകയാണ് സരിത അനൂപ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പായിരുന്നെങ്കില്‍ സ്ത്രീകളെ ‘ചരക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്ന മലയാളി പകരം കണ്ടുപിടിച്ച വാക്കാണ് ‘കുട്ടൂസ്’ എന്ന് സരിത പോസ്റ്റില്‍ കുറിക്കുന്നു.

സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഫെയ്‌സ്ബുക്കിലെ ഏറ്റവും അരോചകരമായ ഒരു ട്രെന്റ് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി വിളിക്കുന്ന അങ്ങേയറ്റം sexist ഏര്‍പ്പാട്. IPS ആവട്ടെ രാഷ്ട്രീയനേതാവ് ആവട്ടെ സിനിമാനടി ആവട്ടെ ഒരു കുട്ടൂസ് വിളിയിലൂടെ അത് വരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദര്യത്തിന്റെ പുറകിലായി. സ്മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ സ്മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്‌സിസ്‌റ് ഏര്‍പ്പാടാണ്..

ഒരു നാലഞ്ചു വര്‍ഷമായി മലയാളികള്‍ക്ക് വന്ന ഒരു പൊളിറ്റിക്കല്‍ correctness syndrome ന്റെ ഭാഗമായുള്ള വിളി കൂടെയാണിത് ചിലപ്പോഴൊക്കെ… AICC spokesperson ആയ ഒരു dentist നെ കുറിച്ചുളള ചര്‍ച്ചയിലാണ് ഇന്ന് രാവിലെ കണ്ടത് ഈ കുട്ടൂസ് ഏതെന്ന്. കുട്ടൂസ് വിളിയിലൂടെ ശരിക്കും ഒരു താഴ്ത്തിക്കെട്ടലാണ് ഫീല്‍ ചെയ്യുന്നത്….

മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്ന് ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപനമാനിക്കലാവുമത്രേ..അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്‌നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന feel ആത്രേ അപ്പൊ. രണ്ടു കൊണ്ടും ഉദ്ദേശിച്ചത് ഒന്ന് തന്നെ എന്ന് ആര്‍ക്കും മനസ്സിലാവുകയും ഇല്ല.

പിന്നെ അടുത്ത കൂട്ടര്‍, അങ്ങേയറ്റം പുരോഗമനവാദികളാണ്. ഇവര്ക്ക് അറിയാം ഈ വിളിയിലെ പ്രശ്‌നം. അത് കൊണ്ട് രാഷ്ട്രീയ എതിരാളികളായ സ്ത്രീകളെ മാത്രേ ഇവര്‍ കുട്ടൂസ് എന്ന് വിളിക്കൂ. തിരിച്ചു രാഷ്ട്രീയം പറഞ്ഞു എതിര്‍ക്കൂ എന്ന് പറഞ്ഞാല്‍, ഏയ് ഞങ്ങള്‍ക്ക് ഇതാണ് ഇഷ്ടം

സിനിമാ ഗ്രൂപുകളില്‍ ആണ് ഏറ്റവും കഷ്ടം…ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം. പക്ഷെ ഞങ്ങള്‍ക്ക് ഐഷു കുട്ടൂസ്, രജീഷ കുട്ടൂസ്, പേരറിയാത്ത എല്ലാരും ആ കുട്ടൂസ് ഈ കുട്ടൂസ്… അഭിനയോം കഴിവും ഒക്കെ പിന്നെ!