‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ വീഡിയോ സോംഗ് ട്രെന്‍ഡിംഗ്

single-img
29 January 2019

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നജിം അര്‍ഷാദാണ് ഗായകന്‍. ഗോവയുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തില്‍ സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.