ഐ​സ്ക്രീം പാ​ർ​ല​ർ കേ​സ്: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

single-img
29 January 2019

ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ പോയ വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എതിർ കക്ഷിയുടെ അഭിഭാഷകനുമായി ചേർന്ന് സർക്കാർ കേസ് അട്ടിമറിക്കുന്നതായാണ് വി എസ്സിന്റെ പരാതി.

കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമായ കേസാണ് ഇതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിന് ഈ ഘട്ടത്തിൽ പ്രസക്തി ഉണ്ടെന്നു കരുതുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്തരം കേസുകൾക്കു വേണ്ടി സമയം കളയാനില്ലെന്ന് വ്യക്തമാക്കി.

എന്നാൽ മനഃപൂർവം നിയമ നടപടികൾ വൈകിപ്പിക്കുന്നതിന് ഉദാഹരണമാണ് ഈ കേസെന്നായിരുന്നു വി.എസിന്റെ മറുപടി. തുടർന്ന് കേസ് പരിഗണിക്കുന്നത് മാർച്ച് അഞ്ചിലേക്കു മാറ്റി.