മുന്‍ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

single-img
29 January 2019

മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു.  വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.

വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. സമത പാര്‍ട്ടി സ്ഥാപകനായ ജോര്‍ജ് ഫെര്‍ണാണ്ടസ് നിരവധി വകുപ്പുകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. മറവി രോഗത്തെ തുടര്‍ന്ന് ദീര്‍കാലമായി ഇദ്ദേഹം ചികില്‍സയിലായിരുന്നു.

വാര്‍ത്താവിനിമയം, റെയില്‍വേ, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1977 ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. മംഗലാപുരം സ്വദേശിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് ഒമ്പത് തവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്.