കലണ്ടർ വർഷം സാമ്പത്തിക വർഷം ആക്കിയേക്കും; പുതിയ സാമ്പത്തിക പരിഷ്കരണം ബജറ്റ് പ്രസംഗത്തിൽ ഉണ്ടായേക്കുമെന്ന് സൂചന

single-img
29 January 2019

ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള പ്രധാന പരിഷ്കാരങ്ങളിൽ ഒന്ന് സാമ്പത്തിക വർഷത്തിലെ പുനർനിർണയം ആയിരിക്കുമെന്ന് സൂചന. ഏപ്രിൽ ഒന്നിന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കുന്ന കാലയളവാണ് നിലവിൽ ഇന്ത്യയുടെ സാമ്പത്തിക വർഷം. ഇതിനുപകരം ജനുവരി ഒന്നിന് ആരംഭിച്ച് ഡിസംബർ 30ന് അവസാനിക്കുന്ന കലണ്ടർ വർഷം സാമ്പത്തിക വർഷമായി സ്വീകരിക്കും എന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രണ്ടുവർഷം മുമ്പ് ഈ ആശയം മുന്നോട്ടുവച്ചിരുന്നു.

സാമ്പത്തിക വര്ഷം പുനർ നിർണ്ണയിക്കണം എന്ന് ആദ്യം ശുപാർശ നൽകിയത് 1984 എൽ കെ ഝ കമ്മിറ്റിയാണ്. കലണ്ടർ വർഷം തന്നെയാണ് 156 രാജ്യങ്ങളിലും സാമ്പത്തിക വർഷമായി സ്വീകരിച്ചിട്ടുള്ളത്. ലോകബാങ്ക്, രാജ്യാന്തര നാണയനിധി,ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾക്കും കലണ്ടർ വർഷം തന്നെയാണ് സാമ്പത്തികവർഷം. കൂടാതെ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മിക്ക ബിസിനസ് സ്ഥാപനങ്ങളും കലണ്ടർ വർഷത്തിൽ അടിസ്ഥാനത്തിലാണ് സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്.

ശുപാർശ നടപ്പാക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് 2017 ഏപ്രിൽ ചേർന്ന് നീതിഅയോഗ് ഭരണസമിതി യോഗത്തിൽ നിര്‍ദ്ദേശമുണ്ടായിരുന്നു. ഒന്നര നൂറ്റാണ്ടായി പിന്തുടർന്ന് സമ്പ്രദായം അവസാനിപ്പിച്ച കലണ്ടർ വർഷം തന്നെ സാമ്പത്തിക വർഷമായി സ്വീകരിക്കാൻ സമ്മതമാണ് ഏതാനും സംസ്ഥാനങ്ങൾ തുടർന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിഷ്കാരം രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നികുതിദായകർക്കും, അക്കൗണ്ടിംഗ് രംഗത്തുള്ളവര്‍ക്കും താൽക്കാലികമായി പ്രയാസങ്ങൾ ഉണ്ടാക്കും.