ദുബായില്‍ വസ്ത്രങ്ങള്‍ക്കും മറ്റു ഉല്‍പ്പന്നങ്ങള്‍ക്കും 90 ശതമാനം വരെ വിലക്കുറവ്; ആനുകൂല്യം 3 ദിവസം മാത്രം

single-img
29 January 2019

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ (ഡിഎസ്എഫ്) ഭാഗമായി വസ്ത്രങ്ങള്‍ക്കും മറ്റു ഉല്‍പ്പനങ്ങള്‍ക്കും 90 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഡിഎസ്എഫിന്റെ ഭാഗമായുള്ള ഈ മെഗാ ഓഫര്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ്. ഡിഎസ്എഫിലെ അവസാന ഡിസ്‌ക്കൗണ്ട് സെയിലാണ് ഇത്.

ഇത്രയും വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ അടുത്തിടെ ഇനി അവസരമൊന്നുമില്ല. ഏതാണ്ട് 3000ത്തോളം ചില്ലറവ്യാപാരികള്‍ ഇതില്‍ പങ്കാളികളാകും. വസ്ത്രം, വീട്ടുപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍, തുടങ്ങി വിവിധ മേഖലകളിലുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഓഫര്‍. നിരവധി ബ്രാന്‍ഡുകളും ഇതില്‍ പങ്കാളികളാകുന്നുണ്ട്.