ധോണിയുടെ റെക്കോര്‍ഡിനൊപ്പം രോഹിത് ശര്‍മയും

single-img
29 January 2019

മൂന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഹാട്രിക് വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് ധോണിക്കൊപ്പം രോഹിത് സ്വന്തമാക്കിയിരിക്കുന്നത്.

199 ഏകദിനങ്ങളില്‍ നിന്ന് 215 സിക്സറുകളാണ് രോഹിത് ഇപ്പോള്‍ നേടിയിരിക്കുന്നത്. 337 ഏകദിനങ്ങളില്‍ നിന്ന് 222 സിക്സറുകള്‍ ധോണി നേടിയിട്ടുണ്ടെങ്കിലും ഇതില്‍ ഏഴ് എണ്ണം ഏഷ്യന്‍ ഇലവനു വേണ്ടി നേടിയവയായിരുന്നു. ഇന്ത്യയ്ക്കായി നേടിയത് 215 എണ്ണവും. മൂന്നാം ഏകദിനത്തില്‍ രണ്ടു സിക്സറുകളാണ് രോഹിത് നേടിയത്. മത്സരത്തില്‍ 77 പന്തില്‍ നിന്ന് 62 റണ്‍സുമെടുത്തു.