സ്ത്രീകള്‍ ഫ്രൈഡ് ചിക്കന്‍ അമിതമായി കഴിച്ചാല്‍…

single-img
29 January 2019

സ്ത്രീകള്‍ ഫ്രൈഡ് ചിക്കന്‍ അമിതമായി കഴിച്ചാല്‍ അത് രോഗങ്ങള്‍ മൂലമുള്ള മരണത്തിന് 13 ശതമാനത്തോളം സാധ്യത കൂട്ടുമെന്ന് പഠനറിപ്പോര്‍ട്ട്. ‘ബി.എം.ജെ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച പഠനത്തിന്റെ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഫ്രൈഡ് ഫുഡ് കഴിക്കുന്നവരുടെ ആരോഗ്യത്തില്‍ ക്രമേണ ഇതിന്റെ ദോഷവശങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും ഇതിന് പിന്നിലെ കാരണമെന്തെന്ന് കൃത്യമായി പറയുക സാധ്യമല്ലെന്നും പഠനസംഘം വ്യക്തമാക്കുന്നു.

50 മുതല്‍ 79 വരെ പ്രായമുള്ള ഒരു ലക്ഷത്തിലധികം സ്ത്രീകളുടെ കേസ് സ്റ്റഡികളാണ് ഇതിനായി പഠനസംഘം ഉപയോഗിച്ചത്. പ്രധാനമായും ഹൃദയത്തിന്റെ ആരോഗ്യത്തെയാണ് ഫ്രൈഡ് ഫുഡ് ദോഷകരമായി ബാധിക്കുന്നത്. ടൈപ്പ്-2 പ്രമേഹത്തിനും ഈ ശീലം കാരണമാകുന്നുണ്ട്.

ഫ്രൈഡ് ചിക്കന്‍ പോലുള്ള ഭക്ഷണം സ്ത്രീകളെ എളുപ്പത്തില്‍ ബാധിക്കുന്നത് ആര്‍ത്തവവിരാമത്തിന് ശേഷമാണെന്നും പഠനം കണ്ടെത്തി. വളരെയധികം പ്രോസസ്ഡ് ആയ ഭക്ഷണമായതിനാല്‍ ഇവ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നുണ്ട്- ഇതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാം.

ഒരുപക്ഷേ മരണത്തിന് വരെ കാരണമാകുന്ന പ്രശ്നങ്ങളിലേക്കുമെത്തിക്കാം. എങ്കിലും വ്യക്തമാകാത്ത പല കാരണങ്ങളും ഇതിന് പിന്നില്‍ കാണുമെന്നും ഫ്രൈഡ് ഫുഡ് കഴിക്കുന്നതില്‍ നിയന്ത്രണം വയ്ക്കുന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗമെന്നും പഠനസംഘം നിര്‍ദേശിക്കുന്നു.