മോദിയുടെ കൈകൊടുക്കലും പിന്നാലെ തകര്‍പ്പന്‍ ഡാന്‍സും; സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി യതീഷ് ചന്ദ്ര ഐ.പി.എസ്

single-img
28 January 2019

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ പ്രധാന ചര്‍ച്ച. ‘കേരളത്തിലെ ബി.ജെ.പി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂരില്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇതിനിടയിലാണ് വിവാഹ വേദിയില്‍ തകര്‍ത്താടുന്ന യതീഷ് ചന്ദ്രയുടെ വീഡിയോയും വൈറലാകുന്നത്. ബന്ധുവും കര്‍ണാടകയിലെ പ്രമുഖ വ്യാവസായിയുമായ കെ.എസ് പ്രസാദ് പണിക്കരുടെ രണ്ട് ആണ്‍മക്കളുടെ വിവാഹചടങ്ങിലായിരുന്നു യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ പ്രകടനം. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് വിവാഹ വേദിയിലേക്കുളള അദ്ദേഹത്തിന്റെ വരവും തന്നെ മാസാണ്.

മലയാളത്തിലെയും കന്നടയിലെയും സിനിമാ താരങ്ങള്‍ പങ്കെടുത്ത രണ്ട് ചടങ്ങില്‍ രണ്ട് ദിവസവും ശരിക്കും താരമായത് തൃശൂര്‍ എസ്.പിയാണ്. ചടങ്ങിനെത്തിയ സിനിമ താരങ്ങള്‍ യതീഷ് ചന്ദ്രക്കോപ്പം സെല്‍ഫി എടുക്കാനുള്ള തിരക്കിലായിരിന്നു. ചടങ്ങില്‍ വധു വരന്മാരേക്കാള്‍ തിളങ്ങിയതും അദ്ദേഹമാണ്.

https://www.youtube.com/watch?v=xOpMtwKeytY