നടി വിദ്യ ഉണ്ണി വിവാഹിതയായി; ചിത്രങ്ങള്‍

single-img
28 January 2019

നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും ‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയുമായ നടി വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ജോമോള്‍, ജലജ, വിനീത് തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.