ടിപി സെൻകുമാർ പുസ്തകമെഴുതുന്നു; ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന

single-img
28 January 2019

മുൻ ഡിജിപി ടിപി സെൻകുമാർ പുസ്തകമെഴുതുന്നു. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനുമായി പത്മ വിഷയത്തിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോഴാണ് പുതിയ പുസ്തകവുമായി ടിപി സെൻകുമാർ എത്തുന്നത്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സംഭവിച്ച കാര്യങ്ങളുടെ പോലീസ് ഭാഷ്യം ഇതിലുണ്ടാകുമെന്നാണു ലഭിക്കുന്ന .

ഐ.എസ്.ആർ.ഒ ചാരക്കേസ് നെ കുറിച്ച് ഇതിനു മുന്നേയും പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഐ ബി മുൻ ജോയിന്റ് ഡയറക്ടറായ എം കെ ധർ എഴുതിയ ‘ഓപ്പൺ സീക്രറ്സ്’ എന്ന പുസ്തകത്തിൽ ഒരു അധ്യായം തന്നെ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. ദി ഗ്രൗണ്ട് റോക്കറ്റ് എന്നാണ് ഈ അധ്യായത്തിനു നൽകിയ പേര്. ടിപി സെൻകുമാറും ഇത്തരമൊരു പുസ്തകം രചനയിലാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. ഐ.എസ്.ആർ.ഒ ചാരക്കേസ് നെ കുറിച്ച് അദ്ദേഹത്തിന് അറിയാവുന്നതും ഇതുവരെ പുറത്തുവരാത്ത മായ കാര്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുനരന്വേഷണം വേണമെന്ന് നിലപാടുള്ള ഉദ്യോഗസ്ഥരില്‍ പ്രമുഖനായിരുന്നു ടിപി സെൻകുമാർ. ഒരു ഘട്ടത്തിൽ പുനരന്വേഷണവുമായി സെൻകുമാർ മുന്നോട്ടു പോവുകയും ചെയ്തിരുന്നു. പിന്നീടാണ് കോടതി ഇടപെടലുണ്ടായത്. അതേസമയം സെൻകുമാർ പ്രതിയായ മാനനഷ്ടക്കേസിൽ ഉറച്ചുനിൽക്കുകയാണ് നമ്പിനാരായണൻ.