ലോകയുവജന സമ്മേളനത്തിനു ആവേശം പകർന്ന് കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്

single-img
28 January 2019

ലോകയുവജന സമ്മേളനത്തിനു ആവേശം പകർന്ന് കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്. പെറുവില്‍ നിന്നുള്ള ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡാണ് അസാധ്യ അവതരണം കൊണ്ട് ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.

ചില്ലി, ജപ്പാൻ, ചൈന, കോസ്റ്ററിക്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 11 യുവകന്യാസ്ത്രീ ബാൻഡിലെ അംഗങ്ങൾ. 20നും 40 നും വയസിനിടയിലുള്ളവരാണ് എല്ലാവരും. കന്യാസ്ത്രീ മാരുടെ ഈ ബാൻഡ് സംഘം ഇതുവരെ അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

പോപ്പ് ഫ്രാൻസിസ് ഉൾപ്പടെ പങ്കെടുത്ത പരിപാടിയിലാണ് കന്യാസ്ത്രീകൾ ബാൻഡ് അവതരിപ്പിച്ചത്. മുൻപ് പോപ്പ് മെക്സിക്കോയിലും പെറുവിലും സന്ദർശനം നടത്തിയപ്പോഴും ഈ 11 അംഗ ബാൻഡ് സംഘം അവിടെ കാണികൾക്കായി സംഗീത വിരുന്ന് ഒരുക്കിയിരുന്നു.