നട്ടെല്ലുള്ള ഹിന്ദുവാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി: രാഹുൽ ഈശ്വർ

single-img
28 January 2019

നട്ടെല്ലുള്ള ഹിന്ദുവാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഈശ്വര്‍. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവും ശബരിമല പരാമർശവും അടിസ്ഥാനമാക്കി മാതൃഭൂമി ന്യൂസിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിലാണ് രാഹുൽ ഈശ്വർ ഈ പരാമർശം നടത്തിയത്.

തൻ്റെ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി. അതുപോലെ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് അദ്ദേഹം- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.  ശബരിമലയെ സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ മുതലെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഭാഗമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.