നമുക്ക് ഇനിയും വേണ്ടത് മോദി ഭരണം: ഇതുകേട്ട് തിരുവനന്തപുരത്തിരിക്കുന്നവർ ഭയചകിതരാകണം: ശ്രീധരൻപിള്ള

single-img
28 January 2019

ഇന്ത്യാ മഹാരാജ്യത്തിന് ഇനിയും വേണ്ടത് മോദി ഭരണമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇതു കേട്ട് തിരുവനന്തപുരത്തിരിക്കുന്നവർ തിരുവനന്തപുരത്തിരിക്കുന്നവർ ഭയചകിതരാകണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ചാ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന രാക്ഷസൻമാരാണ് തിരുവനന്തപുരത്തിരിക്കുന്നത്. മോദി ഭരണം വീണ്ടും വരണെമന്ന മുദ്രാവാക്യം അവരെ ഭയപ്പെടുത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

മോദിയുടെ ജൈത്രയാത്ര തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരാധ്യനായ പ്രധാനമന്ത്രിയെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക പ്രപഞ്ച ശക്തിയായ അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ആശീര്‍വാദവുമുള്ള മോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. മോദി ഭരണമാണ് നാടിന് ഇനിയും ആവശ്യമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു