കെയ്ന്‍ വില്യംസനെ പറന്നുപിടിച്ചു: വിവാദങ്ങള്‍ക്ക് പിന്നാലെ തിരിച്ചുവരവ് ഗംഭീരമാക്കി ഹാര്‍ദിക് പാണ്ഡ്യ: വീഡിയോ

single-img
28 January 2019

ടെലിവിഷന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായ ഹാര്‍ദിക് പാണ്ഡ്യ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലൂടെ വീണ്ടും ടീമില്‍ തിരിച്ചെത്തി. തിരിച്ചുവന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കളത്തില്‍ പാണ്ഡ്യ പുറത്തെടുത്തത്.

യുസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ 17ാം ഓവറിലാണ് ആരാധകരെ രോമാഞ്ചം കൊള്ളിച്ച ക്യാച്ചുമായി പാണ്ഡ്യ അവതരിച്ചത്. ഓപ്പണര്‍മാരെ നഷ്ടമായശേഷം പതിവുപോലെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ക്യാപ്റ്റന്‍ വില്യംസന്‍.

47 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍സുമായി റോസ് ടെയ്ലറിനൊപ്പം ടീമിനെ കരകയറ്റാനായിരുന്നു ശ്രമം. എന്നാല്‍, 17ാം ഓവറിലെ രണ്ടാം പന്തില്‍ വില്യംസനു പിഴച്ചു. ചാഹലിന്റെ പന്ത് മിഡ്വിക്കറ്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിലേക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നല്‍ ഡൈവിങ്. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ പന്ത് പാണ്ഡ്യയുടെ കൈകളില്‍ തീര്‍ത്തും അവിശ്വസനീയമായ ക്യാച്ച്.