കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ കഴുത്ത് കുടുങ്ങി തൂങ്ങിയാടി കുഞ്ഞ്; രക്ഷകരായി റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍: അമ്പരപ്പിക്കുന്ന വീഡിയോ

single-img
28 January 2019

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാല്‍കണിയിലെ അഴികള്‍ക്കിടയിലൂടെ പെണ്‍കുട്ടി താഴേക്കു വീഴുകയായിരുന്നു. കഴുത്ത് തറയിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതാണു പെണ്‍കുട്ടിക്കു രക്ഷയായത്.

റോഡിലൂടെ നടന്നുപോയ രണ്ടു യുവാക്കള്‍ സംഭവം കണ്ടതോടെ ഓടിയെത്തി അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. കൃത്യസമയത്തു രക്ഷകരായെത്തിവര്‍ക്കു സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.