മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്‍റെ മനസ്സ്: പിണറായി വിജയൻ

single-img
28 January 2019

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്‍റെ മനസ്സാണെന്നും, രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കുന്നയാളാണു കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു പിണറായി പറഞ്ഞു.

മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ശരി​യാ​യി നി​റ​വേ​റ്റി​യോ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ്രധാനമന്ത്രിയുടെ അനുയായികളാണു രാജ്യത്തിന്‍റെ സംസ്കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണു പ്രധാനമന്ത്രി എതിര്‍ക്കേണ്ടത്. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്ന നിരാശയാണു മോദിയുടെ വിമര്‍ശനത്തിനു കാരണം. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോ എന്നു മോദി ആത്മപരിശോധന നടത്തണം– പിണറായി പറഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ ത​ക​ർ​ക്കാ​ൻ കേ​ര​ളം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന ബി​ജെ​പി യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു മോ​ദി​യു​ടെ വി​മ​ർ​ശ​നം