പൊതുപ്രവര്‍ത്തകരെ അംഗീകരിക്കാന്‍ പഠിക്കണം; പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗം; റെയ്ഡ് നടക്കാറില്ല: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസയോട് മുഖ്യമന്ത്രി

single-img
28 January 2019

സി​പി​എം ഓ​ഫീ​സ് റെ​യ്ഡ് ന​ട​ത്തി​യ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ചൈ​ത്ര തെ​രേ​സ ജോ​ണി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ ക​ടു​ത്ത നടപ​ടി​ക്ക് ശി​പാ​ര്‍​ശ​യി​ല്ല. ചൈ​ത്ര​യു​ടെ ന​ട​പ​ടി​യി​ല്‍ നി​യ​മ​പ​ര​മാ​യി തെ​റ്റി​ല്ലെ​ന്ന് എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം ഡി​ജി​പി​ക്കു ന​ല്‍​കി​യ റിപ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചൈ​ത്ര നി​ര്‍​വ​ഹി​ച്ച​ത് അ​വ​രു​ടെ ജോലി​ മാ​ത്ര​മാ​ണെ​ന്നും എ​ങ്കി​ലും എ​സ്പി കു​റ​ച്ചു​കൂ​ടി ജാ​ഗ്ര​ത കാ​ട്ട​ണ​മാ​യി​രു​ന്നു​വെ​ന്നും എ​ഡി​ജി​പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പരിശോധന നടത്തിയതിന്റെ അടുത്തദിവസം ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതലയില്‍നിന്ന് ചൈത്രയെ ഒഴിവാക്കിയിരുന്നു. റെയ്ഡിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എഡിജിപി മനോജ് എബ്രഹാം ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്.

അതിനിടെ, ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല.

പാര്‍ട്ടി ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കാറുണ്ട്. പൊലീസ് റെയ്ഡ് സംബന്ധിച്ച് സിപിഎം നല്‍കിയ പരാതി ഡിജിപി അന്വേഷിക്കും. എല്ലാ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഇതാണ് സര്‍ക്കാര്‍ നയം. വ്യത്യസ്തമായ സമീപനമുണ്ടായാല്‍ യുക്തമായ നടപടിയെടുക്കും.

പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയില്‍ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തിയത്.