ആർഎസ്എസും ഹിന്ദുത്വവും തമിഴ് മണ്ണിൽ നിന്നും കടക്കു പുറത്ത്; ഞങ്ങൾ തമിഴർ ഹിന്ദുക്കളല്ല: മോദിയെ എതിരേൽക്കാൻ തയ്യാറായി തമിഴ്നാട്

single-img
27 January 2019

ഇന്ന് തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് വന്‍ ജനരോഷം. ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തീരദേശ ജനത നേരിടുന്ന ദുരിതങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച്  ഗോ ബാക് മോദി ക്യാംപെയ്ന്നാണ് മോദിയെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നത്.

ഹിന്ദുത്വവും ആർഎസ്എസും തമിഴ്നാട്ടിൽ നിന്നും പുറത്തു പോകൂ. ഇത് തമിഴ് ജനതയുടെ ഭൂമിയാണ്. തമിഴ് ജനത ഹിന്ദുക്കളല്ല എന്ന പ്രതിഷേധ ബാനർ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. തമിഴ് നവോത്ഥാന നായകന്‍ പെരിയാര്‍ മോഡിയെ ഓടിക്കുന്നതും തമിഴ്‌നാട് മോദിയെ ചവിട്ടി പുറത്താക്കുന്നതും തൂക്കിയെറിയുന്നതും ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളാണ് ഗോ ബാക് മോഡി ക്യാംപെയ്‌ന്റെ ഭാഗമായി  സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നത്.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേരെ വെടിവെച്ചുകൊന്നതും 12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിന് പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിനുള്ള മറ്റ് കാരണങ്ങളാണ്.