അയ്യപ്പഭക്തന്മാർ ഓർക്കുക, ഈ വിഷയത്തിൽ നിങ്ങളെ സഹായിച്ചത് മലയാളസിനിമയിൽ നിന്നും ഞാൻ മാത്രമാണ്; ശബരിമല കർമ്മസമിതിക്ക് ഒരുലക്ഷം രൂപ കൂടി നൽകി സന്തോഷ് പണ്ഡിറ്റ്

single-img
27 January 2019

കെപി ശശികലയുടെ `ശതം സമർപ്പയാമി´  ആഹ്വാനത്തിന് പിന്നാലെ അമ്പത്തിയൊന്നായിരം രൂപ ശബരിമല കർമ്മസമിതിയുടെ ഫണ്ടിലേക്ക് നൽകി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. ഈ വിമർശനങ്ങൾക്ക് താൻ വീഡിയോയിലൂടെ മറുപടി പറയുമെന്ന് സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞദിവസം  പ്രസ്താവിച്ചിരുന്നു.

ശബരിമല കർമ്മസമിതിക്ക് അമ്പത്തിയൊന്നായിരം രൂപ നൽകിയതിന് പിന്നാലെ ഒരു ലക്ഷം രൂപ കൂടി കൊടുത്തുകൊണ്ട് വിമർശകർക്ക് മറുപടി ആയിട്ടാണ് സന്തോഷ് പണ്ഡിറ്റ് വീഡിയോയിലൂടെ രംഗത്തെത്തിയത്.  ശബരിമല വിഷയത്തിൽ മൗനം അവലംബിക്കുന്നു മലയാള സിനിമാ താരങ്ങളെയും സാംസ്കാരിക നായകരെയും വിമർശിക്കുവാനും അദ്ദേഹം വീഡിയോയിലൂടെ ശ്രമിക്കുന്നുണ്ട്.

ശബരിമല കർമ്മസമിതിയെ സഹായിച്ച  മലയാള സിനിമയിലെ ഏക വ്യക്തി താനാണെന്നും എല്ലാ അയ്യപ്പ ഭക്തന്മാരും ഇക്കാര്യം എന്നും ഓർക്കണം എന്നും  ആവശ്യപ്പെട്ടുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് വീഡിയോ അവസാനിപ്പിക്കുന്നത്.

Dear facebook family, ഞാ൯ കഴിഞ്ഞ ദിവസം "ശബരിമല ക൪മ്മ സമിതി" യുടെ പ്രവ൪ത്തനങ്ങള്ക്ക് Rs. 51,000/- നല്കിയിരുന്നല്ലോ…നിരവധി പേ൪ അഭിനന്ദിച്ചെന്കിലും കുറേ പേ൪ എന്നെ വിമ൪ശിച്ചു…എല്ലാ വിമ൪ശനങ്ങള്ക്കും ഈ വീഡിയോയിലൂടെ മറുപടി തരുന്നു..കണ്ട് അഭിപ്രായം പറയണേ…സ്വാമി ശരണം…Pl comment by Santhosh Pandit

Posted by Santhosh Pandit on Saturday, January 26, 2019


തന്റെ പണം തനിക്കുഷ്ടമുള്ളവർക്ക് നൽകിയതിനെയാണ് ചിലർ വിമർശിക്കുന്നത്. പലരും ഇതാലോചിച്ച് ഉറക്കം കളഞ്ഞെന്നും താരം മുമ്പ് ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. ഹ൪ത്താൽ അക്രമം ലോക ചരിത്രത്തിലാദ്യമാണെന്നും പണ പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം കൊടുക്കും മുൻപ് ഫെയ്സ്ബുക്കിൽ വിമർശരുടെ മുൻകൂർ അനുമതി വാങ്ങണമെന്നും ചിലർ പറയുന്നു. എല്ലാ വിമർശകർക്കുമുള്ള മറുപടി വിഡിയോ രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാമെന്നും സന്തോഷ് പറഞ്ഞിരുന്നു.