ഇന്തൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്വാളിന്

single-img
27 January 2019

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് കിരീടം. പരിക്ക് മൂലം സ്‌പെയിനിന്റെ കരോലിന മാരിന്‍ പിന്മാറിയതോടെ സൈനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ ക്വാര്‍ട്ടറില്‍ പി.വി സിന്ധുവിനെ മാരിന്‍ തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമാണ്. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്.

എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന്‍ തോല്‍പ്പിച്ചിരുന്നു. 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്.