വേദന സഹിക്കാനാകാതെ റായിഡു ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്നു; ചിരിയടക്കാനാകാതെ കോലി

single-img
27 January 2019

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിനിടയിലാണ് രസകരമായ സംഭവം ഉണ്ടായത്. ഇന്ത്യയുടെ ഇന്നിങ്സിന്റെ 39-ാം ഓവറിലായിരുന്നു സംഭവം. ഇഷ് സോധിയുടെ പന്തില്‍ ഡീപ് കവറിലേക്ക് കളിച്ച കോലി സിംഗിളെടുത്തു.

ബൗണ്ടറി ലൈനിനരികില്‍ നിന്ന് ട്രെന്‍ഡ് ബൗള്‍ട്ടിന്റെ ത്രോ വരുന്നത് റായിഡു കണ്ടില്ല. പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു. ഏറു വരുന്നതു കണ്ടയുടനെ റായിഡു മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ പന്തില്‍ നിന്ന് ഒഴിഞ്ഞു മാറാനായില്ല.

വേദനകൊണ്ട് ഇന്ത്യന്‍ താരം കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് മുന്നില്‍ മുട്ടുകുത്തിയിരുന്നു. റായിഡുവിന്റെ ഈ ആക്ഷനുകളെല്ലാം കണ്ട് കോലിക്ക് ചിരിയടക്കാനായില്ല. ഇതിനുശേഷം റായിഡുവിന് അടുത്തെത്തി പരിക്കൊന്നുമില്ലെന്ന് കോലി ഉറപ്പുവരുത്തി. ഈ സമയത്ത് കോലിക്കൊപ്പം റായിഡുവും ചിരിക്കുന്നുണ്ടായിരുന്നു.

https://twitter.com/premchoprafan/status/1089021057275752454