രാഷ്ട്രീയ കൊലപാതകം: മോദി പറഞ്ഞ കണക്കുകൾ വസ്തുതാ വിരുദ്ധം

single-img
27 January 2019

തൃശ്ശൂരിലെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന റാലിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ കൊലപാതങ്ങൾ കേരളത്തിൽ കൂടുതലാണ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് കണക്കുകൾ.

ആശയവുമായി യോജിക്കുന്നില്ലെന്ന കാരണത്തിന്റെ പേരില്‍ എതിരാളികളെ കൊന്നൊടുക്കുന്നവരാണ് ഇന്ന് ജനാധിപകത്യത്തെ കുറിച്ച് സംസാരിക്കുന്നതെന്നും, ഇന്ന് ഈ സംസ്‌കാരം മധ്യപ്രദേശില്‍ വരെ എത്തിഎന്നുമാണ് മോദി പ്രസംഗിച്ചത്. ഇത് കാരണം മധ്യപ്രദേശില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടു എന്നും മോദി പ്രസംഗിച്ചു.

എന്നാൽ പ്രധാന മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധം എന്നാണ് നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കേരളത്തിൽ നടന്നതിന്‍റെ ഇരട്ടിയോളം രാഷ്ട്രീയ കൊലപാതകങ്ങൾ മധ്യപ്രദേശിൽ നടന്നതായി കാണാം.

2016 ലാണ് നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോ അവസാനമായി അവരുടെ വാർഷിക റിപ്പോർട്ട് പുറത്തിറക്കിയത്. അത് പ്രകാരം ഉത്തർപ്രദേശിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത് 29. തൊട്ടടുത്ത സംസ്ഥാനമായ ബീഹാറിൽ 26 രാഷ്ട്രീയകൊലപാതകങ്ങൾ നടന്നു. അതേസമയം ആ വര്ഷം കേരളത്തില് നടന്നത് 15 രാഷ്ട്രീയ കൊലപാതകങ്ങളാണ്.

അതിനു മുന്നത്തെ വർഷത്തിലേക്കു പോയാൽ 28 രാഷ്ട്രീയ കൊലപാതകങ്ങളാണ് യുപിയിൽ 2015 ൽ നടന്നത്. കേരളത്തിൽ പന്ത്രണ്ടും മധ്യപ്രദേശിൽ പത്തും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു എന്ന് നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇത് 2014 ലേക്ക് പോയാൽ പശ്ചിമ ബംഗാളിൽ 10 രാഷ്ട്രീയ കൊലപാതകങ്ങളും, കേരളത്തിൽ ആറ് രാഷ്ട്രീയ കൊലപാതകങ്ങളും ആണ് റിപ്പോർട്ട് ചെയ്തത്. 2013 ൽ എത്തുമ്പോൾ പശ്ചിമ ബംഗാളിൽ 26 രാഷ്ട്രീയ കൊലപാതകങ്ങളും, മധ്യപ്രദേശ് 22 രാഷ്ട്രീയ കൊലപാതകങ്ങളും, കേരളത്തിൽ 7 രാഷ്ട്രീയ കൊലപാതകങ്ങളും ആണ് റിപ്പോർട്ട് ചെയ്തത്.

2012 ബീഹാറിൽ മാത്രം 32 രാഷ്ട്രീയകൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ വര്ഷം തൊട്ടടുത്ത സംസ്ഥാനമായ മധ്യപ്രദേശ് 28 രാഷ്ട്രീയ കൊലപാതകങ്ങളുമായി രണ്ടാംസ്ഥാനത്താണ്. അതേ വർഷം കേരളത്തിൽ നടന്ന 5 രാഷ്ട്രീയകൊലപാതകങ്ങൾ മാത്രമാണ് നടന്നത്.

എന്നാൽ 2011ലെ എത്തുമ്പോൾ ആന്ധ്രപ്രദേശ് പ്രദേശിൽ 33 രാഷ്ട്രീയ കൊലപാതകങ്ങളും, പശ്ചിമ ബംഗാളിൽ 38 രാഷ്ട്രീയ കൊലപാതകങ്ങളും ബീഹാറിൽ 32 രാഷ്ട്രീയ കൊലപാതകങ്ങളും മധ്യപ്രദേശിൽ 13 രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിലും മഹാരാഷ്ട്രയിലും 4 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്

ഇത് 2010 പശ്ചിമബംഗാളിൽ 38 രാഷ്ട്രീയ കൊലപാതകങ്ങളും, ബീഹാറിൽ 24 മധ്യപ്രദേശിൽ 19 കൊലപാതകങ്ങളും, കേരളത്തിൽ 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.

വസ്തുത ഇതായിരിക്കെയാണ് പ്രധാനമന്ത്രി തന്നെ കേരളത്തെ അപമാനിച്ചു സംസാരിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.