റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തി നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

single-img
27 January 2019

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. സ്‌കോര്‍ 6-3, 6-2, 6-3.

ജോക്കോവിച്ചിന്റെ കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതോടെ ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ ജോക്കോവിച്ച് മറികടന്നു.

ഇതോടൊപ്പം കിരീടങ്ങളുടെ എണ്ണത്തില്‍ യുഎസ് താരം പീറ്റ് സാംപ്രസിനെ മറികടന്ന് ജോക്കോവിച്ച് മൂന്നാമതെത്തി. സമകാലികരായ റോജര്‍ ഫെഡറര്‍ (20), റാഫേല്‍ നദാല്‍ (16) എന്നിവര്‍ മാത്രം മുന്നില്‍.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴു വര്‍ഷത്തിനുശേഷമാണ് നദാലും ജോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടിയത്. 2012ല്‍ നടന്ന കലാശപ്പോരില്‍ ജോക്കോവിച്ചാണ് ജയിച്ചത്.