യഥാർത്ഥ സംഘി പിണറായി വിജയൻ: എൻകെ പ്രേമചന്ദ്രൻ

single-img
27 January 2019

കൊല്ലം ബൈപ്പാസ്  ഉദ്ഘാടനത്തിന് പിന്നാലെ തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് രൂക്ഷ മറുപടിയുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. താനല്ല സംഘിയെന്നും പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്നും  പ്രേമചന്ദ്രൻ ആരോപിച്ചു.

44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട്  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരില്ലാണ് താന്‍ സംഘിയായത്. എന്നാൽ  പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാര്‍ത്ഥ സംഘി. മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണമെന്നും അദ്ദേഹം  വെല്ലുവിളിച്ചു.

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി ഞാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. ബിജെപി നേതാക്കളാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചത്. കൊല്ലം ബൈപ്പാസിന്റെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.