കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുള്ള യുവതിയെ ബന്ധുക്കള്‍ പൊതുനിരത്തിലിട്ട് മര്‍ദ്ദിച്ച ശേഷം മുടി മുറിച്ചു; ഏഴു പേര് അറസ്റ്റിൽ

single-img
27 January 2019

കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുള്ള യുവതിയെ പൊതുനിരത്തിലിട്ട് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ബന്ധുക്കൾ ഉൾപ്പടെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച വീഡിയോ വഴിയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവമുണ്ടായത്. ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയെ ഇവര്‍ പൊതുനിരത്തിലിട്ട് ആക്രമിക്കുകയും മുടി മുറിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ ഗ്രാമത്തിലേക്ക് തിരികെ പിടിച്ചുകൊണ്ടുവന്നതിന് ശേഷമായിരുന്നു ആക്രമം അരങ്ങേറിയത്. യുവതിയെ ആക്രമിക്കുന്നത് മുഴുവന്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തതായി ബി ആർ പാട്ടീൽ മാധ്യമങ്ങളെ അറിയിച്ചു. വീഡിയോയിൽ കാണുന്നത് കൂടത്തെ കൂടുതൽ പ്രതികൾക്ക് സംഭാവമുമായി ബന്ധമുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബി ആർ പാട്ടീൽ പറഞ്ഞു.