നമ്പി നാരായണനെതിരെ മോശം പരാമര്‍ശം; ടി. പി സെന്‍കുമാറിനെതിരെ പരാതി

single-img
27 January 2019

നമ്പി നാരായണനെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപിയും ശബരിമല കർമ്മസമിതി നേതാവുമായ ടി. പി സെന്‍കുമാറിനെതിരെ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്.

പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്നും, അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. ഇത് നീതിന്യായ വ്യവസ്ഥയെ അപമാനിക്കൽ ആണ് എന്നാണ് പരാതിയിൽ പറയുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയല്ല എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ലെന്നും സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.