രാഹുൽ ഗാന്ധിയെ കരിവാരിത്തേക്കാൻ ബിജെപി കോടികൾ ചിലവഴിക്കുന്നു: തേജസ്വി യാദവ്

single-img
27 January 2019

രാഹുൽഗാന്ധിയെ കരിവാരിത്തേക്കാൻ ബിജെപി കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. വാർത്താ ഏജൻസിയായ പിടിഐക്കു അനുവദിച്ച അഭിമുഖത്തിലാണ് ആർജെഡി നേതാവ് ബിജെപി നടന്ന മോശം പ്രവണത്തകൾക്കെതിരെ രംഗത്ത് വന്നത്.

കൂടാതെ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാൻ മികച്ച യോഗ്യതയുള്ള നേതാവാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

‘രാഹുൽഗാന്ധിക്ക് ഒരു മികച്ച പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. കഴിഞ്ഞ 15 വർഷമായി ലോകസഭാ അംഗമാണ്. അദ്ദേഹത്തിന് കീഴിൽ 5 മുഖ്യമന്ത്രിമാരാണ് വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന് കീഴിൽ രാജസ്ഥാൻ ഛത്തീസ്ഗഡ് മധ്യപ്രദേശ് സംസ്ഥാനങ്ങൾ കോൺഗ്രസ്സ് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 69 ശതമാനം ആളുകളും മോദിക്ക് വേണ്ടി വോട്ട് ചെയ്ത സംസ്ഥാനമാണ് ഇതെന്ന് ഓർക്കണം’- തേജസ്വി യാദവ് പറഞ്ഞു.

അതെ സമയം അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകുമോ എന്ന ചോദ്യത്തിന് തേജസ്വി കൃത്യമായ മറുപടി നൽകിയില്ല. ഇലക്ഷന് ശേഷം ഇത്തരം കാര്യങ്ങളില്‍ തീരുമാനിക്കാം എന്നാണ് പറഞ്ഞത്.