കേക്ക് മുറിച്ച മുന്‍ഭര്‍ത്താവിനെയും കഴിച്ച എല്ലാവരെയും കോടതി കയറ്റിക്കും: നടി അമ്പിളീദേവി

single-img
27 January 2019

കഴിഞ്ഞ ദിവസം വിവാഹിതരായ സീരിയല്‍ താരങ്ങളായ ആദിത്യന്‍റെയും അമ്പിളീദേവിയുടെയും വിവാഹത്തിനു പിന്നാലെ അമ്പിളിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ സീരിയല്‍ സെറ്റില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് നടി അമ്പിളി ദേവി പ്രതികരിച്ചത്.

ആദിത്യനെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ തനിക്കറിയാമെന്നും, ആദിത്യന്‍ നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണമാണ് എന്നുമാണ് നടി പ്രതികരിച്ചത്. നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യന്‍ കഴിച്ചിട്ടുള്ളത്. മാത്രമല്ല ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത് എന്നും നടി അമ്പിളീദേവി പറഞ്ഞു. കൂടാതെ ആദിത്യനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകര്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്നേഹിക്കണമെന്നും അമ്പിളിദേവി അഭ്യർത്ഥിക്കുന്നു.

ലോവലുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അദ്ദേഹം മകനെ കാണാനോ, മകനോട്‌ സ്ഹേത്തോടെ പെരുമാറാനോ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നു. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. എന്നാൽ അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്പോള്‍ തന്നെ കരയാന്‍ തുടങ്ങും എന്നും നടി അമ്പിളീദേവി പറഞ്ഞു.

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന കാമറാമാന്‍ ലോവലാണ് അമ്പിളീദേവിയുടെ ആദ്യ ഭര്‍ത്താവ്. 2009 മാര്‍ച്ചിലാണ് അമ്പിളിദേവിയുടെ സ്വദേശമായ കൊല്ലത്ത് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.