പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം: സ്വന്തം മകൻ ജോലി ചെയ്യുന്നത് അമേരിക്കയിൽ

single-img
27 January 2019

പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനത്തിൻ്റെ പ്രസ്താനയ്ക്കു പിറകേ സ്വന്തം മകൻ്റെ ജോലിക്കാര്യം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. അമേരിക്കൻ കമ്പനിയായ വാർഡ്രോബിൽ ജോലി ചെയ്യുന്ന മകൻ ആദർശ് അൽഫോൻസ് താമസിക്കുന്നത് ന്യൂയോർക്കിലാണ്.

പ്രവാസി ഭാരതീയ ദിവസിനായി കാലേക്കൂട്ടി ഇന്ത്യയിലേക്കൊഴുകുന്ന ഗള്‍ഫുകാരില്‍ എത്രപേര്‍ സ്വന്തം മക്കളെ പഠനശേഷം നാട്ടിലേക്ക് തിരികെ ജോലിക്കയക്കാന്‍ തയ്യാറാവുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചിരുന്നു. . ദില്ലയില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റുബി ആന്‍ ഇന്ത്യന്‍ സംഘവുമായുള്ള സംവാദത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവയെ സാര്‍ത്ഥകമാക്കാന്‍ യത്നിക്കുക കൂടി വേണമെന്ന് അദ്ദേഹം ഗള്‍ഫ് വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. ടൂറിസം മേഖലയിലടക്കം കുതിപ്പു നടത്തുന്ന ഇന്ത്യയില്‍ നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത് അത് ഉപയോഗപ്പെടുത്താന്‍ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തയ്യാറവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.