സെൻകുമാറിനെ ആരോപണങ്ങളെ തെളിവുകൾ നിരത്തി പൊളിച്ചടുക്കി ചാരക്കേസിലെ അഭിഭാഷകന്‍ അഡ്വ. ഉണ്ണികൃഷ്ണന്‍; നമ്പി നാരായണന്‍ സെൻകുമാർ കരുതുന്ന പോലെ ശരാശരി ശാസ്ത്രഞ്ജനായിരുന്നില്ല

single-img
27 January 2019

നമ്പി നാരായണന്‍ ശരാശരി ശാസ്ത്രഞ്ജനാണ് എന്ന സെന്‍കുമാറിന്റെ വാദത്തെ തെളിവുകള്‍ വെച്ച് തള്ളി ചാരക്കേസിലെ അഭിഭാഷകന്‍ അഡ്വ. ഉണ്ണികൃഷ്ണന്‍. ന്യൂസ്  18 കേരളയിലെ ചർച്ചയിലാണ് ബി ഉണ്ണികൃഷ്ണൻ സെൻകുമാറിനെതിരെ രംഗത്തെത്തിയത്.

സതീഷ് ധവാന്‍, പ്രൊഫ.യശ്പാല്‍ എന്നിവരടക്കമുള്ള പ്രധാനപ്പെട്ട ശാസ്ത്രഞ്ജര്‍ നമ്പി നാരായണന്റെ സംഭാവനകളെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പ് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പദവിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള കാര്യങ്ങളല്ല പറയുന്നതെന്നും  ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഐഎസ്ആർഒയിലെ ആറ് മഹാരഥന്മാർ 96ൽ എഴുതിയ  ഓപ്പൺ ലെറ്റർ തൻ്റെ കയ്യിലുണ്ടെന്നും ആ കത്തിൽ ചൂണ്ടിക്കാണിക്കുന്നത് ഐഎസ്ആർഒയ്ക്ക് യാതൊരുവിധ പരാതികളും ഈ കേസിൽ ഇല്ല എന്നുള്ളതാണ് ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്.  നമ്പി നാരായണൻ വളരെ വേണ്ടപ്പെട്ട വ്യക്തിയാണെന്നു പ്രസ്തുത കത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് ഉണ്ണികൃഷ്ണൻ ചർച്ചയിൽ പറഞ്ഞു.

നാലായിരത്തോളം ആളുകളുമായി താൻ സംസാരിച്ചുവെന്നും  അവരെല്ലാം നമ്പിനാരായണൻ ശരാശരിക്കും താഴെ യുള്ള ഒരു ശാസ്ത്രജ്ഞനായാണ് വിലയിരുത്തിയതും സെൻകുമാർ പറഞ്ഞ കാര്യം അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ സെൻകുമാർ എത്ര ബാലിശമായ ഒരു അഭിപ്രായം പറഞ്ഞത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു.  സംസ്ഥാന സർക്കാരിനോട് പോരാടി സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഒരു വ്യക്തിയാണ് സെൻകുമാർ. എന്നാൽ അദ്ദേഹത്തിൽനിന്നും ഇന്നുണ്ടായത് അനുചിതമായ ഇടപെടലാണ്- ഉണ്ണികൃഷ്ണൻ പറയുന്നു.

അറിയാത്ത കാര്യങ്ങളെപ്പറ്റി സെൻകുമാർ അഭിപ്രായം പറയരുത്. നമ്പി നാരായണൻ ഇടപെടലിൽ കള്ളത്തരം   ഉണ്ടായിരുന്നുവെങ്കിൽ 25വർഷം സുപ്രീംകോടതിയിൽ കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സെന്‍കുമാറിന്റെ വാദത്തെ തെളിവുകള്‍ വെച്ച് തള്ളി ചാരക്കേസിലെ അഭിഭാഷകന്‍

നമ്പി നാരായണന്‍ ശരാശരി ശാസ്ത്രഞ്ജനാണ് എന്ന സെന്‍കുമാറിന്റെ വാദത്തെ തെളിവുകള്‍ വെച്ച് തള്ളി ചാരക്കേസിലെ അഭിഭാഷകന്‍ അഡ്വ. ഉണ്ണികൃഷ്ണന്‍. സതീഷ് ധവാന്‍, പ്രൊഫ.യശ്പാല്‍ എന്നിവരടക്കമുള്ള പ്രധാനപ്പെട്ട ശാസ്ത്രഞ്ജര്‍ നമ്പി നാരായണന്റെ സംഭാവനകളെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പ് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പദവിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള കാര്യങ്ങളല്ല പറയുന്നത് എന്നും അദ്ദേഹം ന്യൂസ് 18 പ്രൈം ഡിബേറ്റില്‍ പറഞ്ഞു.

Posted by News18 Kerala on Saturday, January 26, 2019