ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിവാറുമായി ചേർന്ന് ആചാരലംഘകരെ ഒറ്റപ്പെടുത്തും: സ്വാമി ചിദാനന്ദപുരി

single-img
26 January 2019

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല കര്‍മ്മസമിതി മത്സരിക്കില്ലെന്ന് സ്വാമി ചിദാനന്ദപുരി. സംഘ്പരിവാറിന്റെ ആശയങ്ങളുമായി യോജിക്കാവുന്ന സ്ഥലങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താത്കാലിക കൂട്ടായ്മയാണ് ശബരിമല കര്‍മ്മസമിതി.
ആചാരലംഘനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കർമസമിതി പ്രവർത്തകർ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന  ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് മത്സരിക്കില്ലെന്ന നിലപാടുമായി സ്വാമി ചിദാനന്ദപുരി രംഗത്തെത്തിയത്.