ഒരിക്കൽ ചവിട്ടിയെറിഞ്ഞൊരു മനുഷ്യന് മുന്നിൽ കേരള പൊലീസിന് ഇനി സല്യൂട്ട് അടിക്കാം:സംവിധായകനും നമ്പി നാരായണൻ്റെ ആത്മകഥ തയ്യാറാക്കുകയും ചെയ്ത പ്രജേഷ് സെൻ

single-img
26 January 2019

ഒരിക്കൽ കേരള പോലീസ് ചവിട്ടിയെറിഞ്ഞൊരു മനുഷ്യന് മുന്നിൽ ഇനി അവർക്ക് സല്യൂട്ട് അടിക്കാമെന്നു സംവിധായകനും നമ്പി നാരായണൻ്റെ ആത്മകഥ തയ്യാറാക്കുകയും ചെയ്ത പ്രജേഷ് സെൻ. നമ്പി നാരായണൻ്റെ  ഓർമകളുടെ ഭ്രമണപഥം എന്ന ആത്മകഥ തയ്യാറാക്കിയത് പ്രജേഷ് സെന്നാണ്.

ജീവിതത്തിൽ എഴുത്തിനിടയിൽ പലവട്ടം കരഞ്ഞിട്ടുണ്ട് നമ്പി നാരായണൻ സാറിന്റെ ജീവിതം പകർത്തി എഴുതുമ്പോൾ ….. ഇന്ന് വീണ്ടും അദ്ദേഹത്തിന്റെ ഫോൺ കാൾ വന്നപ്പോൾ കണ്ണൂനിറഞ്ഞു…. പത്മ പുരസ്കാരം പ്രഖ്യാപിക്കുന്ന ഓരോ തവണയും അത് എന്നിൽ ഒരു വിസ്മയവും ഉണ്ടാക്കിയിട്ടില്ല.പക്ഷേ ഇന്നു ഞാൻ ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു-  പ്രജേഷ് സെൻ പറയുന്നു.

നമ്പി നാരായണൻ്റെ ജീവിതം പറയുന്ന റോക്കട്രിയുടെ മുംബൈ ലൊക്കേഷനിൽ ഇരിക്കുമ്പോൾ ഇതിലും വിലിയ സന്തോഷം ജീവിതത്തിൽ മറ്റൊന്നിനും തരാനാകില്ലെന്നത് തോന്നി പോകുന്നവെന്നു വെളിപ്പെടുത്തിയാണ് പ്രജേഷ് സെൻ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.