ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് മുഖര്‍ജിക്ക് ഭാരതരത്‌നം ലഭിച്ചതെന്ന് മുരളീധരൻ; പുരസ്‌കാരത്തിൻ്റെ മഹിമ കളഞ്ഞു

single-img
26 January 2019

മുപ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയത്. ഇതിലൂടെ പുരസ്‌കാരത്തിന്റെ മഹിമ കളഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. പ്രണബിന് ഭാരതരത്‌ന നല്‍കിയ നടപടിയെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിനന്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് മുരളീധരന്റെ വിമര്‍ശനം

മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, ഗായകനും ബിജെപി അനുഭാവിയുമായിരുന്ന ഭൂപന്‍ ഹസാരിക എ്ന്നിവര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നും മോഹന്‍ലാല്‍, നമ്പി നാരായണന്‍ എന്നിവര്‍ക്ക് പത്മഭൂഷണും സംഗീതജ്ഞന്‍ കെജി ജയന്‍, സ്വാമി വിശുദ്ധനാന്ദ, പുരാവസ്തു വിദഗ്ധന്‍ കെകെ മുഹമ്മദ് എന്നിവര്‍ക്ക് പത്മശ്രീയും നല്‍കാനാണ് തീരുമാനം.