തീരുമാനം ഉറച്ചുതന്നെ, മാറ്റമില്ല: സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന് വീണ്ടും പൃഥ്വിരാജ്

single-img
25 January 2019

സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ മഹത്വവത്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നു വീണ്ടും വ്യക്തമാക്കി നടൻ പൃഥ്വിരാജ്. തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു. ചില ആളുകള്‍ക്ക് താന്‍ പറഞ്ഞതില്‍ അവ്യക്തത ഉണ്ടാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീവിരുദ്ധ കഥാപാത്രങ്ങളോ സ്ത്രീവിരുദ്ധ സംഭാഷണങ്ങളോ അല്ല സിനിമയുടെ പ്രശ്നം. അത്തരം കഥാപാത്രങ്ങള്‍ ഗ്ലോറിഫൈ ചെയ്യപ്പെടുകയും അത്തരം സംഭാഷണങ്ങളാണ് ശരി എന്നു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന സിനിമകളോടാണ് പ്രശ്‌നം. പൃഥിരാജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവളെ വളഞ്ഞു പിടിക്കുന്ന ഒരാളോട് ഒരു പെണ്‍കുട്ടിക്കു പ്രണയം തോന്നും എന്ന തരത്തിലുള്ള ആശയങ്ങള്‍ പ്രൊപ്പഗേറ്റ് ചെയ്യുന്ന സിനിമകളോടെനിക്ക് ഇപ്പോള്‍ ഒരകല്‍ച്ച തോന്നുന്നുണ്ട്. ഇത് എന്റെ മാത്രം നിലപാടാണ്. മറ്റുള്ളവര്‍ ഇത് ഫോളോ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നതേ ഇല്ല. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. ഞാന്‍ എന്റെ കാര്യം പറഞ്ഞു എന്നേയുള്ളൂ. ഞാന്‍ അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുവെന്നും .പ്രിഥ്വിരാജ് പറഞ്ഞു.