സര്‍ക്കാര്‍ ജീവനക്കാര്‍തന്നെ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല; എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയ പ്രതികൾ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചിട്ടും ജാമ്യം നിഷേധിച്ച് കോടതി

single-img
25 January 2019

പ്രതിപക്ഷ സംഘടനകളുടെ ദേശീയ പണിമുടക്കിനിടെ എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ നേതാൾക്ക് ഇന്നും ജാമ്യമില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ അക്രമം നടത്തിയത് ഗൗരവതരമെന്ന് കോടതി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ടു എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടി. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും കോടതി അഭിപ്രായപ്പെട്ടു.

നഷ്ടപരിഹാരം കെട്ടിവെക്കാന്‍ തയ്യാറെന്ന് പ്രതികള്‍ അറിയിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗവും ജിഎസ്ടി വകുപ്പ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജിഎസ്ടി വകുപ്പിലെ ഇന്‍സ്‌പെക്ടറുമായ എസ്.സുരേഷ് കുമാര്‍, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരന്‍ ശ്രീവത്സന്‍, ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാല്‍ തുടങ്ങി എട്ടുപേരാണ് അറസ്റ്റിലായത്. നടത്തിയെങ്കിലും വനിതാ ജീവനക്കാർ അടക്കം അക്രമം നടത്തിയവർക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.