ഹൻസികയുടെ സ്വകാര്യ ചിത്രങ്ങൾ ചോര്‍ന്നു; ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് നടി

single-img
25 January 2019

തെന്നിന്ത്യൻതാരം ഹൻസിക മോട്വാനിയുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. ന്യൂയോർക്കിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്. അതേസമയം ഫോണ്‍ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് താരം ട്വിറ്റിലൂടെ അറിയിച്ചു. 

സംഭവത്തിൽ ഹന്‍സിക പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. നേരത്തെ ഹൻസികയുടെതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പെൺകുട്ടി താനല്ലെന്ന് കാണിച്ച് താരം രംഗത്തെത്തിയിരുന്നു.