ഓസ്ട്രേലിയയിൽ ആഭാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവർ തിരിച്ചുപോണം, കൂടെ നിൽക്കുന്നവൻ്റെ ജാതിയും മതവും നോക്കാതെ മറ്റുള്ളവർ സന്തോഷത്തോടെ ജീവിച്ചോട്ടെ; കറന്‍സി നോട്ടുകളിലെ പശു കൊഴുപ്പ് വിവാദത്തിനെതിരെ ഓസ്ട്രേലിയൻ മലയാളി

single-img
25 January 2019

ഓസ്‌ട്രേലിയയില്‍ ഉപയോഗിക്കുന്ന പോളിമര്‍ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയുടെയും ആട്ടിറച്ചിയുടെയും കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വിവാദങ്ങൾക്കെതിരെ ഓസ്ട്രേലിയൻ മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഓസ്ട്രേലിയൻ മലയാളിയായ ഷാബു തോമസ് ആണ് ഫേസ്ബുക്കിൽ കുറുപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ പക്ഷഭേദം കൂടാതെ ഒരേ മനസ്സോടെ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ സാഹചര്യമൊരുക്കുന്ന നാടാണ് ഓസ്ട്രേലിയ എന്നും ഈ നല്ല നാട്ടിൽ വർഗ്ഗീയതയുടെയും വിദ്വേഷത്തിൻ്റെയും വിത്തുകൾ പാകാൻ നോക്കരുതെന്നും ഷാബു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് സായിപ്പിൻ്റെ നാട്ടിൽ ആ. ഭാ. സം. കാത്തുസൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അത്മാഭിമാനം അടിയറ വച്ച് നാണം കെട്ട് ജീവിക്കാതെ തിരികെ ഇന്ത്യയിൽ പോകണമെന്നും  അവിടാകുമ്പോൾ ബീഫിൻ്റെ കൊഴുപ്പിന് പകരം ചിപ്പ് ഘടിപ്പിച്ച നോട്ടുണ്ടെന്നും ഷാബു പരിഹസിക്കുന്നുണ്ട്.

ഞങ്ങളിവിടെ ബീഫിന്റെ കൊഴുപ്പിൻ്റെ അളവ് പരിശോധിക്കാൻ മെനക്കെടാതെ, കൂടെ നിൽക്കുന്നവൻ്റെ ജാതിയും മതവും നോക്കാതെ സന്തോഷത്തോടെ ജീവിച്ചോട്ടെയെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഷാബു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇന്ത്യക്കാരുടെ ആസ്ട്രേലിയൻ കുടിയേറ്റത്തിന് ഏതാണ്ട് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഈ കാലയളവിൽ, ഏതാണ്ട് എല്ലാ ഇന്ത്യൻ…

Posted by Shabu Thomas on Thursday, January 24, 2019