പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാൻ തന്ന `നിൻ്റെ മുഖത്തെ ആ ചിരി ഞാൻ ഒരിക്കലും മായ്ക്കില്ല´ എന്ന വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ: പ്രിയതമയ്ക്ക് നടൻ ജയസൂര്യയുടെ വിവാഹവാർഷിക കുറിപ്പ്

single-img
25 January 2019

പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ  പ്രിയതമയ്ക്ക് നടൻ ജയസൂര്യയുടെ വിവാഹവാർഷിക കുറിപ്പ്. പണ്ട് ഒന്നുമില്ലാതിരുന്ന സമയത്ത് ഞാൻ നിനക്ക് തന്ന ഒരു വാക്കുണ്ട് “നിന്റെ മുഖത്തെ ആ ചിരി ഞാൻ ഒരിക്കലും മായ്ക്കില്ല എന്ന് ” ആ വാക്ക് തന്നെ എനിക്ക് ഇന്നും തരാനുള്ളൂ- ജയസൂര്യ  കുറിപ്പിൽ പറയുന്നു.

ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂർണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും. ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. നീ ഇന്നും ഭാര്യ മാത്രമാകാതെ എന്റെ ഫ്രണ്ടായും പ്രണയിനിയായും, എന്നിൽ ചേർന്ന് നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഒരു ആത്മാവിന് രണ്ട് ശരീരങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന്. ഇനിയുള്ള ജന്മ ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ… എന്ന പ്രാർത്ഥനയോടെ- എന്നുപറഞ്ഞാണ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.