ടിപി വധക്കേസ്: കുഞ്ഞനന്തന് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

single-img
24 January 2019

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച കുഞ്ഞനന്തന് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ കേരള ഹൈക്കോടതി. കെ കെ രമയാണ് അനധികൃത പരോളിനെതിരെ കോടതിയെ സമീപിച്ചത്.

അസുഖം ഉള്ളത് കൊണ്ടാണ് കുഞ്ഞനന്തനും പരോൾ അനുവദിച്ചത് എന്ന് സർക്കാർ കോടതിയെ അറിയിച്ചു. അസുഖം ഉണ്ടെങ്കിൽ പരോൾ അല്ല അനുവദിക്കേണ്ടത് എന്നും ചികിത്സയാണ് നൽകേണ്ടത് എന്ന് ഹൈക്കോടതി സർക്കാരിനെ ഓർമിപ്പിച്ചു. കുഞ്ഞനന്തനും സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു.