രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിനുള്ളിൽ നാപ്കിനുണ്ടായിരുന്നെന്ന വ്യാജവാർത്ത ; പിന്നിൽ `തെക്കടത്തമ്മ´ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകൻ

single-img
24 January 2019

ശബരിമല കയറാൻ വന്ന രഹ്‌ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിറ്ററി നാപ്‌കിൻ ഉണ്ടായിരുന്നുവെന്ന കലാപത്തിന് കാരണമാകുകമായിരുന്ന വ്യാജ വിവരം  ജനം ടിവിയിലൂടെ വാർത്തയായതിനു പിന്നിൽ `തെക്കടത്തമ്മ´ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകൻ. ശബരിമലയിൽ ആചാരം ലഭിക്കുവാൻ രഹന ഫാത്തിമ മനപൂർവ്വം മലകയറുകയായിരുന്നുവെന്നും  രഹന ഫാത്തിമയുടെ ഇരുമുടി കെട്ടിൽ സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നുവെന്നും ജനം ടി വിയാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ പ്രസ്തുത വാർത്ത കള്ളമായിരുന്നുവെന്ന് പിന്നാലെയുള്ള അന്വേഷണത്തിൽ വ്യക്തമായിരുന്നു.

 രഹന ഫാത്തിമ മല കയറിയതിനു പിന്നാലെ  ഇരുമുടിക്കെട്ടിലെ സാനിറ്ററി നാപ്കിൻ എന്ന വ്യാജ വാർത്ത ജനം ടിവി ഉയർത്തിക്കൊണ്ടുവരികയായിരുന്നു.  യാതൊരുവിധ വ്രതവുമനുഷ്ഠിക്കാതെയാണ് രഹന ഫാത്തിമ മലകയറുന്നതെന്നും ഗുരു സ്വാമിമാരോ അതുപോലുള്ള മറ്റാരെങ്കിലുമോ നിറച്ച ഇരുമുടികെട്ട് അല്ല രഹ്ന ഫാത്തിമയുടെ പക്കലുള്ളതെന്നും  ജനം ടിവി വാർത്ത നൽകുകയായിരുന്നു. ഈ വാർത്തയ്ക്ക് പിന്നിൽ ജനം ടിവിയുടെ പത്തനംതിട്ട ബ്യൂറോ ചീഫായ സിജി ഉമേഷ് ആയിരുന്നുവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

രഹന ഫാത്തിമ മലകയറിയ സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടില്‍ എന്താണെന്ന് രഹ്‌നയോട് ചോദിച്ചതിന് മറുപടിയൊന്നും ഇല്ലാത്തതും സംശയമുണർത്തിയിരുന്നുവെന്ന് റിപ്പോർട്ടർ അന്ന് പറഞ്ഞിരുന്നു.  അതിനുപിന്നാലെ പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ അവരെത്തിയത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്നും സംരക്ഷണ സമിതി ആരോപിച്ചു. ഇതിനെല്ലാം കൂട്ട് നിക്കുന്ന സര്‍ക്കാര്‍ മാപ്പു പറയണമെന്നും ഇവര്‍  ആവശ്യപ്പെട്ടിരുന്നു.

മല കയറുന്ന സമയത്ത്  തൻ്റെ ഇരുമുടിക്കെട്ടിൽ  സാനിറ്ററി നാപ്കിൻ കരുതിയിട്ടുണ്ടെന്ന് രഹ്‌ന സുഹൃത്തുക്കളോട് പറഞ്ഞതായും  ജനംടിവി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ യാതൊരുവിധ സത്യവും ഉണ്ടായിരുന്നില്ലെന്ന് പിന്നാലെയുള്ള അന്വേഷണങ്ങളിൽ വ്യക്തമാകുകയായിരുന്നു.  ഇരുമുടികെട്ട് ഐജി ശ്രീജിത്ത് ഉൾപ്പെടെയുള്ള പോലീസുകാരുടെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നു രഹ്ന ഫാത്തിമ തന്നെ തുറന്നു സമ്മതിച്ചിരുന്നു.

പ്രതിഷേധത്തെതുടർന്ന് ശബരിമലയിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏൽപ്പിച്ചിരുന്നു. ബസിൽ വച്ചു തന്നെ ഇരുമുടിക്കെട്ട് പൊലീസുകാർ പരിശോധിച്ചിരുന്നു എന്നും രഹ്ന പറഞ്ഞിരുന്നു.