രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം: രാംദേവ്

single-img
24 January 2019

രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന വിവാദ പരാമർശവുമായി യോഗ ഗുരു രാംദേവ്. പെരുകുന്ന ജനസംഖ്യ പിടിച്ചു നിർത്താൻ ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രാംദേവ് പറഞ്ഞു.

പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണമെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും രാംദേവ് പറഞ്ഞു. കൂടാതെ ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും രണ്ടിലധികം കുട്ടികളുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്‍പും രാംദേവ് സമാനമായ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിരോധിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും മുന്‍പ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.