ശബരിമല സമരം പരാജയമാണെന്ന് പറയാന്‍ അന്ധത ബാധിച്ചവര്‍ക്കു മാത്രമേ കഴിയൂ: പി.എസ് ശ്രീധരന്‍ പിള്ള

single-img
24 January 2019

ശബരിമല സമരം പരാജയമാണെന്ന് പറയാന്‍ അന്ധത ബാധിച്ചവര്‍ക്കു മാത്രമേ കഴിയൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

‘ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഒരു സമരത്തിന്റെ ലക്ഷ്യം. ഞങ്ങള്‍ സമരം ചെയ്യുമ്പോഴേക്കും പിണറായി വിജയന്‍ ഇറങ്ങിവന്ന് ഇതാ ബി.ജെ.പിക്കാരാ കൈതരുന്നു എന്നു പറഞ്ഞ് ഞങ്ങളെ ആശീര്‍വദിക്കുമോ, ഉപ്പു സത്യാഗ്രഹം നടത്തി എന്നിട്ട് നികുതി കുറച്ചോ, ഭരണകൂടത്തിനെതിരായ ഏതു സമരവും അങ്ങനെയാണ്.ആ നിലയില്‍ ഞങ്ങളുടെ സമരം വിജയമാണ്.’ ശ്രീധരന്‍ പിള്ള പറഞ്ഞു..

കൂടാതെ ശബരിമല സമരം വിജയമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ ചിലര്‍ സമരം പരാജയമാണെന്ന് പറയുകയാണ്. അതിനെ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തൂ.