ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക്‌മെയില്‍ ചെയ്തു: പി.കെ ഫിറോസ്

single-img
24 January 2019

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഇക്കാരണത്താലാണ് സി പി എം കെ.ടി ജലീലൈൻ സംരക്ഷിക്കുന്നതെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രി കെ.ടി ജലീല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക്‌മെയില്‍ ചെയ്തതിന് തെളിവുകളുണ്ടെന്നും പി.കെ ഫിറോസ് അവകാശപ്പെട്ടൂ.

സിപിഎം മുന്‍ എംഎല്‍എയായ കൃഷ്ണന്‍ നായരുടെ ബന്ധുവായ സി. നീലകണ്ഠന്‍ എന്നയാളെ കെ.ടി ജലീലിന്റെ കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിയമിച്ചിരുന്നു. ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്ന പദവിയുടെ പേരുമാറ്റി ഡപ്യൂട്ടി ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്നാക്കിയാണ് നിയമനം. ഒന്നാം റാങ്കുകാരനായ സന്തോഷ് എന്ന ആളെ മാറ്റിയാണ് നീലകണ്ഠനെ ഒന്നാമതാക്കിയത്. അഞ്ച് വര്‍ഷത്തെ കോണ്‍ഡ്രാക്ടിനാണ് നിയമനം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലാണ് നിയമനം. ഓരോ വര്‍ഷവും 10 ശതമാനം ശമ്പള വര്‍ധനവ് ഇയാള്‍ക്കുണ്ട്. ഈ നിയമനത്തിന്റെ മറവിലാണ് പാര്‍ട്ടി കെ.ടി ജലീലിനെ സംരക്ഷിക്കുന്നതെന്നും പി.കെ ഫിറോസ് ആരോപിച്ചു

ഈ നിയമനത്തെ കുറിച്ച് കോടിയേരിക്ക് അറിയാം. ഇതിന്റെ പേരിലാണ് ജലീല്‍ ഭീഷണിപ്പെടുത്തി സംരക്ഷണം ഉറപ്പാക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.