
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറു വിക്കറ്റ് നേട്ടം കൊയ്യുന്ന ഇന്ത്യൻ ബൗളര്‍ എന്ന റെക്കോര്‍ഡ് ഇനി പേസർ മുഹമ്മദ് ഷമിക്ക് സ്വന്തം. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ, മാർട്ടിൻ ഗുപ്റ്റിലിന്റെ വിക്കറ്റ് നേടിയതോടെയാണ് ഷമി റെക്കോർഡ് കരസ്ഥമാക്കിയത്. മുൻ താരം ഇർഫാൻ പത്താന്റെ റെക്കോർഡാണ് ഇതോടെ ഷമി പഴങ്കഥയാക്കിയത്.
56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 മത്സരങ്ങളില്‍ നിന്നാണ് പത്താന് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാന്‍ ഷമിക്കായിട്ടില്ല. 65 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയ സഹീര്‍ ഖാനാണ് ഈ പട്ടികയില്‍ മൂന്നാമത്. 67 മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ തികച്ച അജിത് അഗാര്‍ക്കറും, 68 മത്സരങ്ങളില്‍ 100 വിക്കറ്റുകള്‍ പിഴുത ജവഗല്‍ ശ്രീനാഥുമാണ് മറ്റുള്ളവര്‍.