‘ആ വിനയം കണ്ടുപഠിക്കണം’; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ’ പ്രണവിന്റെ നായിക പറയുന്നു

single-img
23 January 2019

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് സായ ഡേവിഡ്. പ്രണവിന്റെ വിനയം മറ്റുള്ളവര്‍ കണ്ടുപഠിക്കണമെന്നും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് പ്രണവെന്നും സായ പറയുന്നു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്റേതെന്നാണ് സായ പറയുന്നത്. പ്രണവിനെക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി.

പ്രണവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും സായ പറയുന്നു. ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങള്‍ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണമെന്നും സായ വിവരിക്കുന്നു.

റേച്ചല്‍ ഡേവിഡ് എന്ന സായ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട്. ആദ്യ ചിത്രമായ ഒരൊന്നൊന്നര പ്രണയകഥ ഇനിയും തീയേറ്ററുകളിലെത്തിയിട്ടില്ല.