മാസ് ആക്ഷനുമായി പ്രണവ്; കിടു ട്രെയ്‌ലറുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്

single-img
23 January 2019

‘ആദി’ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഗോവയും അതിന്റെ ഗുണ്ടാപരിസരവുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു കിടിലന്‍ ട്രെയിലര്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേതായി പുറത്തുവന്നിരിക്കുന്നത്.

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും ട്രെയിലറിനെ ആകര്‍ഷണമാക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. പുലിമുരുകനിലെയും ഒടിയനിലെയും വിസ്മയകരമായ ആക്ഷന്‍ രംഗങ്ങള്‍ക്ക് സമാനമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേതും.

ഡ്യൂപ്പില്ലാതെയുളള പ്രണവിന്റെ സംഘട്ടനരംഗങ്ങള്‍ തിയറ്ററുകളില്‍ ആഘോഷമാകുമെന്ന് ഉറപ്പാണ്. നേരത്തെ, ചിത്രത്തിനു വേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് തന്ത്രങ്ങളും പ്രണവ് മോഹന്‍ലാല്‍ പരിശീലിച്ചിരുന്നു.

ചിത്രത്തില്‍ നായികയായി എത്തുന്നത് സായാ ഡേവിഡ് ആണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. ചിത്രം ജനുവരി 25 ന് തിയേറ്ററുകളിലെത്തും.