കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ നാളെ എത്തും

single-img
23 January 2019

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വിക്കുള്ള എന്നാല്‍ പ്രഗത്ഭനായ അഭിഭാഷകനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്.

ഡിസംബര്‍ 27ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ബോക്സ് ഓഫീസ് ഹിറ്റുകളുടെ കൂട്ടുകാര്‍ ആയ ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുമ്പോള്‍ ചിത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്ന് തന്നെയാണ് ടീസര്‍ കണ്ട ആരാധകര്‍ പറഞ്ഞിരുന്നത്.

അതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ വൈകുന്നേരം ആറുമണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രിയാ ആനന്ദ്, മംമത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തില്‍ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Official Teaser Of Kodathisamaksham Balan Vakeel

Here's the official teaser of Kodathisamaksham Balan Vakeel

Posted by Dileep on Thursday, December 27, 2018