വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി: ദുരൂഹത തുടരുന്നു

single-img
23 January 2019

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടന്നുവെന്ന ആരോപണത്തെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഡൽഹി പോലീസിന് പരാതി നൽകിയെങ്കിലും ദുരൂഹത തുടരുന്നു. വിവാദ വെളിപ്പെടുത്തൽ നടത്തിയ സയ്യദ് ഷൂജക്കു എന്തിനാണ് അമേരിക്ക രാഷ്ട്രീയ അഭയം നൽകിയത് എന്ന കാര്യം ഇപ്പോഴും കേന്ദ്രസർക്കാറിന് വിശദീകരിക്കാൻ കഴിയുന്നില്ല. ഇതാണ് ദുരൂഹത വർദ്ദിപ്പിക്കുന്നത്.

വോട്ടിങ് യന്ത്രം രൂപകൽപ്പന ചെയ്ത പൊതുമേഖലാസ്ഥാപനമായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ യന്ത്രത്തിന്റെ നവീകരണപദ്ധതി ‘വിൻ സൊല്യൂഷൻസ്’ എന്ന കമ്പനിയെ ഏൽപ്പിച്ചിരുന്നു. സയ്യദ് ഷൂജ അവരുടെ 12 അംഗ ടീമിൽ അംഗമായിരുന്നു എന്നാണ് അവകാശപ്പെട്ടത്. 2014 മെയ് 13-ന് ഉൽപൽ കാക്കി റെഡ്ഡി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ ബിജെപി എം പി കിഷൻ റെഡ്ഢി തങ്ങളെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. താൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടൂ. അവിടെന്നു രക്ഷപ്പെട്ട് 15ന് ഷിക്കാഗോയിലേക്ക് കടന്നു. അവിടെ 16 ദിവസം ഡിറ്റൻഷൻ സെൻററിലും, 18 ദിവസം ആശുപത്രിയിലും കഴിഞ്ഞ തനിക്ക് പിന്നീട് നീതിന്യായ വിഭാഗത്തിൽ ഇടപെടാൻ വഴി അമേരിക്കൻ ഭരണകൂടം രാഷ്ട്രീയ അഭയം അനുവദിക്കുകയായിരുന്നു. മാതാപിതാക്കൾ വർഗീയകലാപത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നും സയ്യദ് ഷൂജ പറയുന്നു. കൊല്ലപ്പെട്ടവരുടെ പേരുകളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്.

വെളിപ്പെടുത്തലിനോടൊപ്പം കുറെ രേഖകളും സയ്യദ് ഷൂജ അന്ന് മാധ്യമപ്രവർത്തകർക്കു നൽകിയിരുന്നു. അവശ്വസനീയമായി തോന്നുന്നതാണ് ഈ വെളിപ്പെടുത്തൽ എങ്കിലും, ഒരു പ്രാഥമിക അന്വേഷണം പോലും നടത്താതെ തള്ളിക്കയുന്ന സമീപനം ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വിഷൻ സൊല്യൂഷൻസ് ഉടമ കമൽ റാവുവും, ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഐ ടി ചുമത്ത വഹിച്ചിരുന്ന ശുക്ലയും വര്ഷങ്ങളായി അമേരിക്കയിലാണ്. ചെറിയ വിവരശേഖരണം മാത്രം നടത്തിയാൽ സയ്യദ് ഷൂജ പറയുന്ന കാര്യങ്ങളുടെ നിജ സ്ഥിതി വെളിപ്പെടാവുന്നതേ ഉള്ളൂ. പക്ഷെ അതിനു കേന്ദ്ര സർക്കാർ തയാറാകുന്നില്ല എന്നാണ് സൂചന.