Sports

‘ദൂസര’ എറിഞ്ഞാല്‍ ഇവന്‍ ഔട്ടാകും; ധോണി പറഞ്ഞത് കേട്ട കുല്‍ദീപിന് വിക്കറ്റും കിട്ടി; സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ധോണിയുടെ സംഭാഷണം

എംഎസ് ധോണി എന്ന പ്രതിഭാശാലി ടീമിന് എത്രമാത്രം മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുന്ന സംഭവമാണ് ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്നു കണ്ടത്. 37ാം ഓവറിലായിരുന്നു സംഭവം. ഓവറിന്റെ അവസാന പന്ത് നേരിടുകയാണ് ട്രെന്റ് ബോള്‍ട്ട്.

ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി. Yeh aankh bandh karke rokega. Dsura waala daal sakta hai isko. (He is going to block blindly. You can bowl him the other one) ‘കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ് ..’ ധോണി പറഞ്ഞു.

ഇതുകേട്ട ടിം സൗത്തി ബോള്‍ട്ടിന് അടുത്ത് എത്തി എന്തോ പറയുന്നതു വീഡിയോയില്‍ കാണാമായിരുന്നു. അടുത്ത പന്തില്‍ കുല്‍ദീപ് ധോണി പറഞ്ഞത് അക്ഷരം പ്രതി പാലിച്ചു. ബോള്‍ട്ട് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി.